Friday, December 31, 2010

2010 ന് ...

പോവുകയാണ് നീ ഇന്ന് .
മണികിലുക്കങ്ങളും,
മനോവേദനകളും,
മാറത്തടുക്കി ഞാന്‍ ഇവിടെ.
അകലങ്ങള്‍ തേടുന്ന ഇഴകള്‍ .
അഗ്നിയാളുന്ന പൂന്തോട്ടങ്ങള്‍
സൌഹൃദത്തിന്റെ സാന്ത്വനങ്ങള്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു മഴ.
വിഭജനങ്ങളുടെ വിറയല്‍.
വികാരങ്ങളുടെ വേലിയേറ്റം.
നാഗരിക വേഗതയില്‍ പറക്കുന്ന പട്ടങ്ങള്‍.
നിന്നിലെ അവസാന സൂര്യന്‍
ചക്രവാളത്തില്‍ മറയുന്നതിന്നു മുന്‍പ് ,
പുതിയ പ്രഭാതത്തിന്നു കാത്തു നില്‍ക്കുന്നവന്റെ
ഈ ഹൃദയത്തുടിപ്പുകള്‍ ഏറ്റു വാങ്ങുക.


(എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍ )

Friday, December 3, 2010

ഇന്റര്‍നാഷണല്‍ (ബ്ലോഗേഴ്സ്) ബുക്ക്‌ ഫെസ്റിവല്‍

പുസ്തകം കണ്ടാല്‍ പിന്നെ ആക്രാന്തം ആണ്. അപ്പോള്‍ പുസ്തക മേളക്ക് പോയാലോ ? ഗ്രഹിണി പിള്ളേര് ചക്ക കൂട്ടാന്‍ കണ്ട പോലെ തന്നെ. :) കുറെ മേടിക്കും എന്നിട്ടോ വായിക്കാന്‍ സമയം ഒന്നും ഉണ്ടാവില്ല എങ്കിലും വായിച്ചു തീര്‍ക്കാം എന്ന പ്രതീക്ഷയോടെ വാങ്ങിക്കും. പിന്നെ ഇപ്രാവശ്യം ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫെസ്ടിവലിന് ഒരു പ്രത്യേകത കൂടി ഉണ്ട്. പ്രസാധക രംഗത്തെ അതി കായന്മാരുടെ ഇടയില്‍ നമ്മുടെ ബൂലോകത്തെ പുസ്തകങ്ങളും ഒരു സ്ടാളില്‍ ലഭിക്കുന്നു. ബൂലോകത്തെ വിശേഷങ്ങള്‍ ഭൂലോകതിന്നു പരിചയപെടുത്തിയ എന്‍ ബി publications ആണ് stall തുറന്നിട്ടുള്ളത്.കുത്തക പ്രസാധകരുടെ അനുമതിക്ക് കാത്തു നില്‍ക്കാതെ, ബൂലോക കഥകളും വിശേഷങ്ങളും പുസ്തക രൂപത്തിലാക്കി കഴിവുള്ള ബ്ലോഗ്ഗര്‍ മാരെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും നന്ദിയും സന്തോഷവും അറിയിക്കട്ടെ.

എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍, എന്നിവക്കൊപ്പം കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. സിയെല്ലെസ് ബുക്ക്സിന്റെയും , ബുക്ക് റിപ്പബ്ലിക്കിന്റെയും പുസ്തകങ്ങള്‍ എന്‍.ബി.പബ്ലിക്കേഷന്റെ 124 ആം നമ്പര്‍ സ്റ്റാളില്‍ ഡിസ്കൌണ്ട് വിലയില്‍ ലഭ്യമാണ്. ബൂലോകത്തെ എല്ലാവരും പുസ്തക മേളക്ക് പോകണം. നമ്മുടെ stall വിസിറ്റ് ചെയ്യണം. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം.പ്രചോദനം ആവണം. ഇനിയും എഴുത്തുകാര്‍ ബൂലോകത്ത് നിന്നും ഉയര്‍ന്നു വരണം.എല്ലാ വിധ ആശംസകളും പിന്തുണയും അറിയിക്കുന്നു.

അപ്പോള്‍ അവിടെ കാണാം അല്ലെ ? (നിങ്ങളില്ലാതെ എന്താഘോഷം )