Thursday, December 17, 2009

അമാവാസി

ഒരു അമാവാസി രാത്രിയിൽ,
നിശ്വാസങ്ങളുടെ ആരോഹണങ്ങളിൽ
അവരോഹണങ്ങളിൽ
നിർവൃതികൾ തേടിയലയുമ്പോൾ
അവർ പരസ്പരം പറഞ്ഞു
“ഞാൻ നിന്നെ അറിയുന്നു”

നേരം വെളുത്തു,
വെളിച്ചം ഉള്ളറകളിലേക്കെത്തിയപ്പോ
പ്രണയം വിരിച്ച തിരശ്ശീല മാറിയപ്പോൾ

അവർ പരസ്പരം ചോദിച്ചു
“നീ ആരാണ്?”

അവൻ പറഞ്ഞു
“ഞാൻ ഒരു ഭൂഖണ്ഡമാണ്
കണ്ടെത്താൻ കഴിയാത്ത തുരുത്തുകൾ ഉള്ള ഭൂഖണ്ഡം“

അവൾ പറഞ്ഞു
“ഞാൻ സാഗരമാണ്
അടുക്കുന്തോറും അകന്നു പോകുന്ന സീമകളുള്ള സാഗരം”

എങ്കിൽ ഒരു ‘കോണ്ട‘ത്തിന്റെ അകലം നമ്മൾക്കു സൂക്ഷിക്കാം

Monday, December 14, 2009

Ten Years

Hard to believe, it was ten years ago that i started learning computer in NIIT.
It was a Life-altering move, and providing a base knowledge to draw from.
In 1999, Everyone was freaking out over the infamous "Y2K" bug.

There was only one cafe in our "Guruvayur ". (now everywhere we find one).
Still i remember the dialing ring from the modem.

So am just trying to make a list which was not there on that time.

1, No Twitter, No Orkut, No face book,(Can't even imagine how we survived :) )

2, No Ipod, No Iphone

3, No Adobe Creative suite… It was all still separately released.

4, No ajax, I was not aware of CSS also. hmm :(

5, Remember the word "Shockwave Plug-ins".

6, No Safari, No Firefox, No chrome. Netscape Navigator was battling with IE.

7, Alta Vista was the popular search engine.

8, No google maps, No Gmail.

9, No transparent PNG's. only JPEG or Gif

10, Blogs? whats that?

Who knows what will arise within next ten years?

Friday, December 11, 2009

ഭ്രാന്ത്

നിങളീ ഭ്രാന്തനെ സ്നേഹിച്ചു,
പക്ഷേ ഭ്രാന്ത്, എന്റെ ഭ്രാന്തിനെ സ്നേഹിച്ചില്ല.
ഷോക്കടിപ്പിച്ച്, എന്നെ നിശബ്ദ്നാക്കി ,
പലപ്പോഴും.
ഒടുവില്‍ നിങളെന്നെ ആറടി മണ്ണിലാക്കി അടച്ചു.
ഒരു ഭ്രാന്തനു വേണ്ടി നിങള്‍ കരഞ്ഞു,
അവന്റെ ഭ്രാന്തിനെ സ്നേഹിക്കാതെ.