Friday, November 6, 2009

കത്തുന്ന കാട്


നീറി പടരുകയാണു ....
തീ പിടിച്ച കാട്.
കാടിന്നുള്ളിലൊരു കൂട്,
അതിന്റെ കമ്പികളില്‍..
ബന്ധിക്കപ്പെട്ടു കിടക്കുന്ന ഭ്രാന്തന്‍ ചിന്തകള്‍.
റമ്മിനും നെക്സ്റ്റ് ഫളാറ്റിലെ ആന്റിക്കും,
തണുപ്പിക്കാന്‍ കഴിയാതെ പോയ ചിന്തകള്‍.
തീ പിടിച്ചു മരിക്കുന്ന ചിന്തകളുടെ,
ബലി ചോറുണ്ണൂവാന്‍ വന്ന കാക്കകള്‍,
കനലുകളായി മണ്ണിലലിയുന്നതിന്നു മുന്‍പെ,
ഞാന്‍ എന്റെ വാളിനു മൂര്‍ച്ച കൂട്ടി.,
പെന്‍സില്‍ പിടിക്കേണ്ട കുഞ്ഞു കൈകളില്‍,
ലിംഗം പിടിപ്പിച്ചവന്റെ തല ഞാന്‍ കൊയ്തു.
കൂട്ടു നിന്നവളുടെ ഗര്‍ഭപാത്രം
കുത്തി കലക്കി.
എനിക്കെന്തു കാര്യം എന്നു ചോദിച്ചു?
പാഴ് ജന്മമെന്നു വിളിച്ചു........